Appointment of Priya Varghese
വിമര്‍ശിക്കുന്നവര്‍ക്ക് യു ജി സി ചട്ടം ലവലേശം അറിയില്ല: പ്രിയ വര്‍ഗീസ്
കണ്ണൂര്‍ | തന്നെ കണ്ണൂര്‍ സര്‍വവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറാക്കിയത് മരവിപ്പിച്ച നടപടിക്കെതിരെ വീണ്ടും പ്രതികരണവുമായി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് യുജിസി ചട്ടത്തെപ്പറ്റി ലവലേശം അറിവില്ല. എഫ് ഡി പി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് ചട്ടം. എഫ് ഡി പി സ്റ്റഡീ ലീവ് അല്ല എന്ന് സര്‍വകലാശാല രക്ഷാ’സംഘ’ക്കാര്‍ക്ക് മനസ്സിലായിട്ടില്ലെന്നും യു ജി സി ചട്ടം പകുതി മാത്രം വായിച്ചാണ് വിമര്‍ശനമെന്നും പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.
---- facebook comment plugin here -----