Kerala
കൃഷിനാശം; കര്‍ഷകന്‍ ആത്മഹത്യക്കു ശ്രമിച്ചു

ആലപ്പുഴ | കൃഷി നാശത്തെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യക്കു ശ്രമിച്ചു. ആലപ്പുഴ എടത്വയിലെ നെല്‍കര്‍ഷകന്‍ പുത്തന്‍പറമ്പില്‍ ബിനു തോമസ് (45) ആണ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. ബിനു തോമസിന്റെ നാലേക്കര്‍ പാടത്ത് വെള്ളം കയറിയിരുന്നു. കൃഷി നാശത്തെ തുടര്‍ന്നാണ് ബിനു തോമസ് ആത്മഹത്യക്കു ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഗുരുതരാവസ്ഥയിലായ ബിനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേനല്‍മഴയില്‍ ആലപ്പുഴയില്‍ ഏക്കര്‍ക്കണക്കിന് കൃഷിയാണ് നശിച്ചത്.
---- facebook comment plugin here -----