Connect with us

electoral bond case

കളങ്കിതരില്‍ നിന്നു കോടികള്‍; ഇലക്ടറല്‍ ബോണ്ട് കേസില്‍ ബി ജെ പിക്ക് ഇന്ന് നിര്‍ണായകം

കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യം ഭരിക്കുന്ന ബി ജെ പി കളങ്കിതരില്‍ നിന്നു കോടികള്‍ കൈപ്പറ്റിയ ഇലക്ടറല്‍ ബോണ്ട് കേസില്‍ ഇന്ന് നിര്‍ണായക ദിനം. ബോണ്ടുകളുടെ ആരൊക്കെ കൈപ്പറ്റി എന്നു വ്യക്തമാക്കുന്ന സീരീയല്‍ നമ്പറുകള്‍ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തില്‍ എസ് ബി ഐ ഇന്ന് മറുപടി നല്‍കും.

ഇലക്ടറല്‍ ബോണ്ടിന്റെ വിശദാശംങ്ങള്‍ വെളിപ്പെടുത്താന്‍ ഫെബ്രുവരി പതിനഞ്ചിനാണ് സുപ്രീംകോടതി എസ് ബി ഐയോട് ആവശ്യപ്പെട്ടത്. വിവരങ്ങള്‍ നല്‍കുന്നത് വൈകിപ്പിക്കാന്‍ സാവകാശം ചോദിച്ച എസ് ബിഐയുടെ അപേക്ഷ തള്ളിയ കോടതി അന്ത്യശാസനം കൊടുത്തതോടെയാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നത്.

സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. കൂടുതല്‍ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളുടെ പട്ടികയില്‍ മൂന്നും അന്വേഷണം നേരിടുന്നതിന്റെ തെളിവുകള്‍ നേരത്തെ വന്നിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന നിരവധി കമ്പനികളും ബോണ്ടുകള്‍ വാങ്ങി. പതിനൊന്ന് നിര്‍മാണ കമ്പനികള്‍ ചേര്‍ന്ന് വാങ്ങിയത് 506 കോടിയുടെ ബോണ്ടാണ്.

ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍, ഇലക്ടറല്‍ ബോണ്ട് സ്വീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങള്‍, ഓരോ ബോണ്ടിന്റെയും യുണീക് നമ്പര്‍ എന്നിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറാന്‍ എസ് ബിഐയോട് ആവശ്യപ്പെട്ടത്. എന്നാല്‍ കോടികളുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനികളുടെ പേരുകളും പണം മാറിയെടുത്ത രാഷ്ട്രീയപാര്‍ട്ടികളുടെ പേരുകളും പുറത്തുവന്നു. എന്നാല്‍ ബോണ്ടുകളുടെ നമ്പര്‍ എസ്ബി ഐ കൈമാറിയില്ല. ഇത് മനസിലാക്കിയാണ് സുപ്രീംകോടതി ബോണ്ടുകളുടെ നമ്പര്‍ സമര്‍പ്പിക്കാന്‍ എസ് ബി ഐക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്.

 

Latest