Kerala
തിരുവില്വാമല സഹകരണ ബേങ്കില്‍ നിന്നും കോടികള്‍ തട്ടി; ജീവനക്കാരനെതിരെ ബേങ്ക് പോലീസില്‍ പരാതി നല്‍കി
സഹോദരങ്ങളുടെയും ബന്ധുകളുടെയും പേരുകളില്‍ അക്കൗണ്ടുകള്‍ തുടങ്ങിയാണ് തുകകള്‍ പലപ്പോഴായി പിന്‍വലിച്ചത്
തൃശൂര്‍ | തിരുവില്വാമല സര്‍വീസ് സഹകരണ ബേങ്കില്‍ ജീവനക്കാരന്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. ഹെഡ് ക്ലര്‍ക്ക് ചക്കച്ചന്‍കാട് കോട്ടാട്ടില്‍ സുനീഷിനെതിരെ ബേങ്ക് സെക്രട്ടറി വിനോദ് കുമാറാണ് പഴയന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. സുനീഷിന്റെ ബന്ധുക്കളുടേയും പരിചയക്കാരുടേയും അയല്‍വാസികളുടേയും ഫിക്‌സ്ഡ് ഡിപ്പോസിറ്റ് വ്യാജ ഒപ്പും രേഖയുമുണ്ടാക്കി ബേങ്കില്‍ നിന്ന് പലപ്പോഴായി രണ്ടരക്കോടി രൂപ പിന്‍വലിച്ചതായാണ് പരാതി. പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ ബേങ്കിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പതിനഞ്ചോളം പേരുടെ പണമാണ് കവര്‍ന്നത്. സഹോദരങ്ങളുടെയും ബന്ധുകളുടെയും പേരുകളില്‍ അക്കൗണ്ടുകള്‍ തുടങ്ങിയാണ് തുകകള്‍ പലപ്പോഴായി പിന്‍വലിച്ചത്. ശനിയാഴ്ച ചേര്‍ന്ന ഭരണ സമിതി യോഗം സുനീഷിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ബേങ്ക് സെക്രട്ടറി അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണ സമിതിയുടെ നിയന്ത്രണത്തിലുള്ളതാണ് ബേങ്ക്