Connect with us

SSF Malappuram

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളെ കുത്തിനിറയ്ക്കുന്നത് അനീതി: എസ് എസ് എഫ്

'ഹാറ്റ്‌സ് ഓഫ്' പരിപാടി സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് വി കെ ഫസല്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി എസ് എസ് എല്‍ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച 'ഹാറ്റ്‌സ് ഓഫ്' സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് വി കെ ഫസല്‍ ഉദ്ഘാടനം ചെയ്യുന്നു

മഞ്ചേരി | നാല്‍പത് വിദ്യാര്‍ഥികള്‍ ഇരിക്കേണ്ട ക്ലാസ് മുറിയില്‍ എഴുപതും എഴുപത്തഞ്ചും പേരെ കുത്തിനിറച്ച് മലബാറിലെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ തുടരുന്ന അനീതി വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്നതാണെന്ന് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി ചൂണ്ടിക്കാട്ടി.

മഞ്ചേരി ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ‘ഹാറ്റ്‌സ് ഓഫ്’ പരിപാടിയിലാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ആദ്യം പ്രവേശനം കിട്ടിയ വിദ്യാര്‍ഥിയും അവസാനം പ്രവേശനം കിട്ടിയ വിദ്യാര്‍ഥിയും ഒരേപോലെ ഈ അവഗണനയുടെ ഇരയാകുന്നു. വര്‍ഷങ്ങളോളമായി പരിഹരിക്കാതെ തുടരുന്ന ഈ പ്രതിസന്ധി പ്രബുദ്ധ കേരളത്തിന് അപമാനമാണെന്നും പ്രമേയം പറഞ്ഞു.

‘ഹാറ്റ്‌സ് ഓഫ്’ പരിപാടി സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് വി കെ ഫസല്‍ ഉദ്ഘാടനം ചെയ്തു. വെഫി ട്രെയിനര്‍ ബുഖാരി ബേപ്പൂര്‍, ഹില്‍സിനായി ഫിനിഷിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിഹാബ് ക്ലായിക്കോട്, എസ് എസ് എഫ് മലപ്പുറം ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് അനസ്, സെക്രട്ടറിമാരായ ജാബിര്‍ സിദ്ദീഖി, യൂസുഫലി സഖാഫി, സി പി ഉസാമത്ത് സംസാരിച്ചു. ഷഫീഖ് തുവ്വക്കാട് സ്വാഗതം പറഞ്ഞു. പി സി സൈഫുദ്ദീന്‍, അബ്ദുറഹ്മാന്‍ സഖാഫി, ജൗഹര്‍ തലയാട് സംബന്ധിച്ചു.

 

 

Latest