Connect with us

Saudi Arabia

മസ്ജിദുല്‍ഹറമില്‍ വിശ്വാസികളുടെ തിരക്ക് വര്‍ദ്ധിച്ചു;സംസം വിതരണത്തിനും , വുദു ചെയ്യാനും കൂടുതല്‍ സൗകര്യങ്ങള്‍

വുദു ചെയ്യാനുള്ള മികച്ച  സൗകര്യങ്ങള്‍ റമദാനില്‍ ഒരുക്കിയിട്ടുണ്ട്

Published

|

Last Updated

മക്ക |  മസ്ജിദുല്‍ഹറമില്‍ വിശ്വാസികളുടെ തിരക്ക് വര്‍ദ്ധിച്ചതോടെ ഉംറ കര്‍മ്മങ്ങള്‍ക്കും,പ്രാര്‍ത്ഥനക്കുമെത്തുന്ന വിശ്വാസികള്‍ക്ക് സംസം ജലം ലഭ്യമാകുന്നതിനും,വുദു ചെയ്യാനും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ഹറം കാര്യ മന്ത്രാലയം. ഹറം പള്ളിയില്‍  20,000 വാട്ടര്‍ കണ്ടെയ്‌നറുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഓരോസ്ഥങ്ങളിലും ഒരുക്കിയിരിക്കുന്ന കുടിവെള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും , ശുചിത്വം പാലിക്കാനും നിയുക്ത മാലിന്യ ബിന്നുകളില്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കപ്പുകള്‍ നിക്ഷേപിക്കാനും, ജല പാത്രങ്ങള്‍ തുറക്കുന്നത് ഒഴിവാക്കണമെന്നും  അതോറിറ്റി സന്ദര്‍ശകരോട് അഭ്യര്‍ത്ഥിച്ചു

വുദു ചെയ്യാനുള്ള മികച്ച  സൗകര്യങ്ങള്‍ റമദാനില്‍ ഒരുക്കിയിട്ടുണ്ട്.കിംഗ് ഫഹദ് വിപുലീകരണ പ്രദേശങ്ങള്‍,അല്‍-ഖഷാഷിയയ്ക്ക് സമീപമുള്ള കിഴക്കന്‍ മുറ്റം, മക്ക കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് കമ്പനിക്ക് എതിര്‍വശത്തുള്ള പടിഞ്ഞാറന്‍ മുറ്റം, കിംഗ് അബ്ദുല്‍ അസീസ് എന്‍ഡോവ്മെന്റ് ടവേഴ്സിന് സമീപം,മക്ക കമ്പനിക്കും ദാര്‍ അല്‍-തൗഹീദിനും ഇടയിലുള്ള ഭാഗം, വടക്കന്‍ മുറ്റങ്ങളിലും കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്
ശുചിത്വവും,  മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങല്‍ പാലിക്കുകയും  ചെയ്യുന്നത് ആത്മീയവും ശാന്തവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കുമെന്നുമെന്നും,ഇബാദത്തുകള്‍ വളരെ എളുപ്പത്തിലും ഭക്തിയോടെയും നിര്‍വഹിക്കാന്‍ അനുവദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി

Latest