Connect with us

International

ബംഗ്ലാദേശിലെ ക്ഷേത്രത്തിന് നരേന്ദ്ര മോദി സമ്മാനിച്ച കിരീടം മോഷണം പോയി; മോഷണ ദൃശ്യം സിസിടിവിയിൽ

സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ മോഷ്ടിച്ച കിരീടം വീണ്ടെടുക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു

Published

|

Last Updated

ധാക്ക | ബംഗ്ലാദേശിലെ സത്ഖിരയിലെ ജെഷോരേശ്വരി കാളി ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കിരീടം മോഷണം പോയി. 2021 ൽ മോദിയുടെ സന്ദർശന വേളയിൽ സമ്മാനിച്ച വെള്ളിയും സ്വർണവും പൂശിയ കിരീടമാണ് മോഷണം പോയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ക്ഷേത്ര പൂജാരി ആരാധന കഴിഞ്ഞ് പോയതിന് ശേഷമാണ് മോഷണം നടന്നത്. ഒരാൾ കിരീടം മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ മോഷ്ടിച്ച കിരീടം വീണ്ടെടുക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതിയെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.

Latest