Connect with us

crpf jawan killed

ചത്തീസ്ഗഢിലെ സി ആര്‍ പി എഫ് ക്യാമ്പില്‍ വെടിവെപ്പ്; നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ക്യാമ്പിലെ സഹ സേനാംഗമാണ് വെടിയുതിര്‍ത്ത്

Published

|

Last Updated

റായ്പൂര്‍ | ചത്തീസ്ഗഢിലെ സി ആര്‍ പി എഫ് ക്യാമ്പില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചിലര്‍ക്ക് നിസാര പരുക്കേറ്റതായും റിപ്പോര്‍ട്ട്. സുകുമയില്‍ മാവോയിസ്റ്റ് വേട്ടക്കായി നിലയുറപ്പിച്ച സി ആര്‍ പി എഫ് 50 ബറ്റാലിയനിലെ സൈനികാനാണ് വെടിവെച്ചത്. പുലര്‍ച്ചെയാണ് സംഭവം. സി ആര്‍ പി എഫ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മരിച്ചവരേയും പരുക്കേറ്റവരേയും അടുത്ത ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

 

 

 

Latest