National
ജമ്മുവില്‍ സിആര്‍പിഎഫ് ജവാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ജവാന്‍ പുലര്‍ച്ചെ 2.45 ഓടെ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

രജൗരി| ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ ക്യാമ്പിനുള്ളില്‍ ചൊവ്വാഴ്ച ഒരു സിആര്‍പിഎഫ് ജവാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്തതായാണ് സംശയിക്കുന്നത്.
നൗഷേര ഏരിയയിലെ ടെയിന്‍ ബ്രിഡ്ജ് ക്യാമ്പിനുള്ളില്‍ ഡ്യൂട്ടിയിലായിരുന്ന ജവാന്‍ പുലര്‍ച്ചെ 2.45 ഓടെ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണ നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
---- facebook comment plugin here -----