National
മണിപ്പൂരില്‍ വെടിവെപ്പില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു
ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്

ഇംഫാല്‍ | മണിപ്പൂരില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു. തീവ്രവാദികള്‍ നടത്തിയ വെടിവെപ്പിലാണ് ജവാന്‍ കൊല്ലപ്പെട്ടത്. ബിഹാര്‍ സ്വദേശി അജയ് കുമാര്‍ ഝാ (43) ആണ് മരിച്ചത്. ജിരിബാം ജില്ലയിലെ മോങ്ബംഗ് ഗ്രാമത്തിലാണ് സംഭവം. വെടിവപ്പില്‍ പരുക്കേറ്റ മറ്റൊരു പൊലീസുകാരന്‍ ചികിത്സയിലാണ്.
ആക്രമണത്തെത്തുടര്‍ന്ന് സമീപത്തെ കുന്നിന്‍ പ്രദേശങ്ങളില്‍ നിന്ന് മോങ്ബംഗില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
---- facebook comment plugin here -----