National
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്‍ പോളിങ് ബൂത്തിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍
പശ്ചിമബെംഗാളിലെ കൂച്ച്ബിഹാറിലെ മാധാഭംഗാ പോളിങ് സ്‌റ്റേഷനിലാണ് സംഭവം.

കൂച്ച്ബിഹാര്‍ | തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാനെ പോളിങ് ബൂത്തിലെ ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബെംഗാളിലെ കൂച്ച്ബിഹാറിലെ മാധാഭംഗാ പോളിങ് സ്‌റ്റേഷനിലാണ് സംഭവം.
വോട്ടിങ് തുടങ്ങുന്നതിന് ഏതാനും സമയം മുമ്പാണ് ജവാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ശൗചാലയത്തില്‍ തെന്നിവീണപ്പോള്‍ നിലത്ത് തലയിടിച്ചതാവാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം മരണത്തില്‍ ദുരൂഹതയില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ കൂടുതല്‍ കാര്യം വ്യക്തമാവുകയുള്ളൂ എന്നും പോലീസ് പറഞ്ഞു.
---- facebook comment plugin here -----