Connect with us

National

സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു

അസം സ്വദേശിയായ ദാസ് ശനിയാഴ്ചയാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ആത്മഹത്യക്കുറിപ്പൊന്നും സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടില്ല

Published

|

Last Updated

ദന്തേവാഡ| ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബര്‍സൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സിആര്‍പിഎഫിന്റെ  ആസ്ഥാനത്താണ് സംഭവം.

സിആര്‍പിഎഫിന്റെ 195-ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ഗുനിന്‍ ദാസാണ് മരിച്ചത്. ഇന്‍സാസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു. വെടിയൊച്ച കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ചു.

ശനിയാഴ്ച്ച രാത്രിയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ 1.40 ന് റായ്പൂരിലെ ആശുപത്രിയില്‍ വെച്ച് ജവാന്‍ മരണത്തിന് കീഴടങ്ങി. അസം സ്വദേശിയായ ദാസ് ശനിയാഴ്ചയാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ആത്മഹത്യക്കുറിപ്പൊന്നും സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടില്ല.

നക്‌സലൈറ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ദന്തേവാഡ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ സിആര്‍പിഎഫിനെ വ്യാപകമായി വിന്യസിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)