Connect with us

National

രാഹുൽ ഗാന്ധി സുരക്ഷാ മാനദണ്ഡങ്ങൾ പലതവണ ലംഘിച്ചുവെന്ന് സിആർപിഎഫ്

മാർച്ച് നടന്ന ദിവസം എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിച്ചിട്ടുണ്ടെന്നും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ടെന്നും സിആർപിഎഫ്

Published

|

Last Updated

ന്യൂഡൽഹി | ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തിയ​പ്പോൾ രാഹുൽ ഗാന്ധി നിരവധി തവണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് സി ആർ പി എഫ്. ഡിസംബർ 24 ന് നടന്ന മാർച്ചിനിടെ രാഹുലിന് വേണ്ട വിധം സുരക്ഷ നൽകിയില്ലെന്ന കോൺഗ്രസ് ആരോപണത്തിന് പിന്നാലെയാണ് സി ആർ പി എഫിന്റെ വിശദീകരണം.

സംസ്ഥാന പൊലീസുമായും മറ്റ് ഏജൻസികളുമായും ഏകോപിപ്പിച്ചാണ് സിആർപിഎഫ് ഗാന്ധിക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതെന്ന് സിആർപിഎഫ് അറിയിച്ചു. ഡിസംബര് 24ന് നടക്കുന്ന പരിപാടിക്കായി അഡ്വാന്സ് സെക്യൂരിറ്റി ലെയ്സൺ രണ്ട് ദിവസം മുമ്പ് നടന്നത്തിയതായും സേന അറിയിച്ചു. ഒരു പ്രധാന ഇവന്റിനായി ഒരു വിഐപിയുടെ സുരക്ഷ ആസൂത്രണം ചെയ്യുന്നതിന് സുരക്ഷാ ഏജൻസികൾ നടത്തുന്ന മീറ്റിംഗാണ് അഡ്വാൻസ്ഡ് സെക്യൂരിറ്റി ലെയ്സൺ.

മാർച്ച് നടന്ന ദിവസം എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിച്ചിട്ടുണ്ടെന്നും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ടെന്നും സിആർപിഎഫ് പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്ന് പല സന്ദർഭങ്ങളിലും നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനങ്ങൾ ഉണ്ടായെന്നും ഈ വസ്തുത കാലാകാലങ്ങളിൽ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും സേന വ്യക്തമാക്കി.

ഡൽഹിയിൽ രാഹുൽ ഗാന്ധിക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിൽ പൊലീസ് പൂർണ പരാജയമായിരുന്നെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നു. യാത്ര, പഞ്ചാബ്, ജമ്മു കശ്മീർ പോലുള്ള മേഖലകളിൽ എതുമ്പോൾ രാഹുലിന് കൃത്യമായ സുരക്ഷ ലഭ്യമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Latest