Connect with us

National

സിആര്‍പിഎഫിനെ പിന്‍വലിച്ചു, എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല: രാഹുല്‍ ഗാന്ധി

യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| സുരക്ഷാപാളിച്ചകള്‍ കാരണമാണ് ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിര്‍ത്തിവെക്കേണ്ടി വന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാശ്മീരിലേക്ക് കടക്കാനിരിക്കേ യാത്ര നിര്‍ത്തിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. തന്റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായെന്നും രാഹുല്‍ പറഞ്ഞു. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെയും മറ്റന്നാളും പിഴവ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ വ്യക്തമാക്കി.

 

 

 

 

---- facebook comment plugin here -----

Latest