National
ഗ്യാന്‍വാപി മസ്ജിദ് കേസില്‍ ഇന്ന് നിര്‍ണായക വിധി
വാരാണസിയില്‍ നിരോധനാജ്ഞ; പള്ളിക്ക് ചുറ്റം കനത്ത സുരക്ഷ
വാരാണസി ചരിത്ര പ്രിസിദ്ധമായ ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട ഹരജികളില്‍ വാരാണസി ജില്ലാ കോടതിയുടെ സുപ്രധാന വിധി ഇന്ന്. പള്ളിക്കുള്ളിലുണ്ടെന്ന് അവകാശപ്പെടുന്ന ദൃശ്യമായതും അല്ലാത്തതുമായ വിഗ്രഹങ്ങള്‍ മുമ്പാകെ പൂജ നടത്താന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഏതാനും സ്ത്രീകള്‍ വരാണസി സിവില്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇസ്‌ലാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയിലാണ് ജില്ലാ ജഡ്ജി എ കെ വിശ്വേശയാണ് വിധി പറയുന്നത്.
ഹരജികള്‍ തുടര്‍ന്നും കേള്‍ക്കണോ അതോ നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തിലാകും ജില്ലാ ജഡ്ജി എ കെ വിശ്വേശ ഉത്തരവിടുക. വാരാണസിയില്‍ സ്ഥിരതാമസമാക്കിയ ഡല്‍ഹി സ്വദേശികളായ ലക്ഷ്മി ദേവി, സീത സാഹു, രാഖി സിംഗ്, മഞ്ജു വ്യാസ്, രേഖ പദക് എന്നീ അഞ്ചു സ്ത്രീകളാണ് പൂജ നടത്താന്‍ അനുമതി തേടി നേരത്തെ ഹരജി നല്‍കിയിരുന്നത്.
അതിനിടെ കേസില്‍ ഇന്ന് വിധി പറയാനിരിക്കെ വരാണസിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പോലീസ് കമീഷണര്‍ സതീഷ് അറിയിച്ചു. പള്ളിക്കും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.