Crude oil prices
അന്താരാഷ്ട്ര വിപണിയില്‍ കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വില
ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില നാളെ ഉയരാന്‍ സാധ്യത
മുംബൈ | അന്താരാഷ്ട്ര വിപണില്‍ ക്രൂഡ് ഓയിലിന് റെക്കോര്‍ഡ് വില വര്‍ധനവ്. അസംസ്‌കൃത എണ്ണ ബാരലിന് 130 ഡോളര്‍ കടന്നു. 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വലി. ജനുവരി ഒന്നിന് ക്രൂഡ് ഓയില്‍ വലി ബാരലിന് 89 ഡോളറായിരുന്നു. ഇതാണ് ഇപ്പോള്‍ 130 ഡോളറിന് മുകളിലെത്തിയിരിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നാണ് വില കുതിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വില നൂറ് ഡോളര്‍ കടന്നത് യുദ്ധം തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് ഫെബ്രുവരി 22നായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ വിലയിലെ കുതിപ്പും ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്ന് പൂര്‍ത്തിയാകുകയും ചെയ്യുന്നതോടെ ഇന്ത്യയിലെ എണ്ണ വില നാളെ മുതല്‍ കൂടിത്തുടങ്ങും. ഒറ്റയടിക്ക് അഞ്ച് രൂപക്ക് മുകളില്‍ വരെ വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ നീക്കം നടക്കുന്നതായാണ് വിവരം.