Kerala
എൽ കെ ജി വിദ്യാർഥിനിയോട് ക്രൂരത; അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്
നാല് വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി
തിരുവനന്തപുരം | എല്‍ കെ ജി വിദ്യാര്‍ഥിനിയായ നാല് വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. കല്ലാട്ടുമുക്ക് ഓക്സ്ഫഡ് സ്‌കൂളിലെ അധ്യാപികക്കെതിരെയാണ് പരാതി. സംഭവത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കേസെടുത്തു. അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ഉച്ചക്ക് ശുചിമുറിയില്‍ പോയതിന് അധ്യാപിക വഴക്ക് പറയുകയും തുടര്‍ന്ന് കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടിയെ മുത്തശ്ശി കുളിക്കാന്‍ വിളിച്ചപ്പോഴാണ് മര്‍ദന വിവരം അറിയുന്നത്.
മുത്തശ്ശി കുട്ടിയുമായി സ്‌കൂളിലെത്തി വിവരം തിരക്കി. സി സി ടി വിയില്‍ അധ്യാപിക കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ടതായും വീട്ടുകാര്‍ പറഞ്ഞു.
---- facebook comment plugin here -----