Connect with us

Uae

യു എ ഇയിൽ രണ്ട് വർഷത്തിനകം ക്രിപ്‌റ്റോ കറൻസി വ്യാപകമാകും

ജപ്പാൻ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ക്രിപ്റ്റോ സ്വീകരിക്കുന്നുണ്ട്.യു എ ഇയിൽ മാറ്റം വേഗത്തിൽ സംഭവിക്കുന്നു.

Published

|

Last Updated

ദുബൈ | യു എ ഇയിൽ രണ്ട് വർഷത്തിനുള്ളിൽ ക്രിപ്റ്റോകറൻസി ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുമെന്ന് പ്രമുഖ ക്രിപ്റ്റോ.കോം മുഹമ്മദ് അൽ ഹക്കീം അഭിപ്രായപ്പെട്ടു. ഷാർജ സംരംഭകത്വ ഉത്സവത്തിന്റെ എട്ടാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരീഅ അനുസരിച്ചുള്ള “സുകുക്ക്’ യു എ ഇയിൽ അവതരിപ്പിക്കാൻ ക്രിപ്റ്റോ.കോം പദ്ധതിയിടുന്നു. പരമ്പരാഗത ധനകാര്യ ലോകത്ത് ക്രിപ്റ്റോകറൻസി അതിവേഗം സ്വീകരിക്കപ്പെടുന്നു. യു എ ഇയിൽ, ഡിജിറ്റൽ കറൻസി കൂടുതൽ വേഗത്തിൽ വ്യാപിക്കും. “ദി ഫ്യൂച്ചർ ഓഫ് ക്രിപ്റ്റോ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജപ്പാൻ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ക്രിപ്റ്റോ സ്വീകരിക്കുന്നുണ്ട്.യു എ ഇയിൽ മാറ്റം വേഗത്തിൽ സംഭവിക്കുന്നു. ക്രിപ്റ്റോകറൻസി ഉപയോഗിച്ച് കാപ്പിക്ക് പണം നൽകുന്നതോ ഭൂമി വാങ്ങുന്നതോ വാടക, പിഴകൾ അല്ലെങ്കിൽ യൂട്ടിലിറ്റി ബില്ലുകൾ അടക്കുന്നതോ ഉടൻ യാഥാർഥ്യമാകും.

പെട്രോൾ സ്റ്റേഷനുകളിൽ ഇന്ധനത്തിന് പണം നൽകാൻ ക്രിപ്റ്റോ എങ്ങനെ ഉപയോഗിക്കാമെന്ന് എമിറേറ്റ്സ് പെട്രോളിയവുമായി തന്റെ സ്ഥാപനം നിലവിൽ ചർച്ചകൾ നടത്തിവരികയാണെന്ന് അൽ ഹക്കീം കൂട്ടിച്ചേർത്തു. വെർച്വൽ കറൻസികളുടെ ലോകത്തെ, പരമ്പരാഗത ധനകാര്യവുമായി സംയോജിപ്പിക്കുന്നതിനുള്ള മറ്റൊരു ചുവടുവെപ്പ് അടയാളപ്പെടുത്തി ക്രിപ്റ്റോ.കോം അടുത്തിടെ മാസ്റ്റർകാർഡുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ദുബൈ ഇസ്്ലാമിക് ബേങ്കുമായി സഹകരിച്ച് സുകുക്ക് പുറത്തിറക്കാനും കമ്പനി പ്രവർത്തിച്ചു.

---- facebook comment plugin here -----