Connect with us

Kerala

സി എസ് ആര്‍ തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് പ്രതിയായതോടെ രാഷ്ട്രീയ വിവാദം

മുഖ്യപ്രതി അനന്തുകൃഷ്ണന്റെ നിയമോപദേഷ്ടാവായിരുന്നു കെ പി സിസി മുന്‍ വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ്

Published

|

Last Updated

കൊച്ചി | കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് പ്രതിയായതോടെ സി എസ് ആര്‍ തട്ടിപ്പ് രാഷ്ട്രീയ വിവാദമായി മാറി.

മുഖ്യപ്രതി അനന്തുകൃഷ്ണന്റെ നിയമോപദേഷ്ടാവായിരുന്നു കെ പി സിസി മുന്‍ വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ്. അനന്തുകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത പല യോഗങ്ങളിലും സജീവ സാന്നിധ്യമായി ലാലി ഉണ്ടായിരുന്നു.

കണ്ണൂര്‍ ടൗണ്‍ പോലീസ് എടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി. നിയമോപദേഷ്ടാവ് എന്നതിനപ്പുറം തട്ടിപ്പില്‍ പങ്കില്ലെന്നാണ് ലാലിയുടെ വിശദീകരണം. ശതകോടികളുടെ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് മാത്രമാണ് ഇതുവരെ പ്രതിയായത്.

തട്ടിപ്പ് പുറത്തു വന്നതോടെ നാട്ടുകാരില്‍ നിന്ന് വാങ്ങിയ പണം മടക്കി നല്‍കി മുഖം രക്ഷിക്കാനുളള ശ്രമത്തിലാണ് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന കൊച്ചിയിലെ സൈന്‍ എന്ന സംഘടന.