Connect with us

Kerala

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസ്; പ്രതി അനന്തു കൃഷ്ണന്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ ഭൂസ്വത്ത്

എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരില്‍ പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ് ടോപ്പും കാര്‍ഷികോപകരണങ്ങളും നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനന്തുകൃഷ്ണന്‍ തട്ടിപ്പ് നടത്തിയത്.

Published

|

Last Updated

ഇടുക്കി|സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്‍ കോടികളുടെ ഭൂസ്വത്ത് വാങ്ങിക്കൂട്ടിയെന്ന് വിവരം. തൊടുപുഴ കുടയത്തൂരില്‍ അനന്തുവിന്റെ വീടിന് സമീപത്തും മുട്ടത്തും ഏഴാംമൈലും ശങ്കരപ്പള്ളിയിലും പാലായിലുമായിട്ടാണ് ഭൂമി വാങ്ങിയത്. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരില്‍ പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ് ടോപ്പും കാര്‍ഷികോപകരണങ്ങളും നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനന്തുകൃഷ്ണന്‍ തട്ടിപ്പ് നടത്തിയത്. ജനപ്രതിനിധികളുടെ ഉള്‍പ്പടെ വിശ്വാസ്യത നേടിയാണ് അനന്തു തട്ടിപ്പ് നടത്തിയത്.

അനന്തു കൃഷ്ണനെതിരെ ഇടുക്കിയിലെ വിവിധ സ്റ്റേഷനുകളിലായി നിലവില്‍ അഞ്ഞൂറോളം പരാതികള്‍ ലഭിച്ചതായാണ് വിവരം. 300 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരില്‍ പിരിച്ചതായാണ് ലഭിക്കുന്ന വിവരം. തുക വകമാറ്റി ചെലവഴിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് ഭൂമി വാങ്ങിക്കൂട്ടിയെന്ന വിവരങ്ങളും പുറത്ത് വരുന്നത്. സെന്റിന് ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെ വില വരുന്ന ഭൂമിയാണ് വാങ്ങിയതെന്നാണ് വിവരം. സത്യസായി ട്രസ്റ്റിന്റെ പേരിലടക്കം ഭൂമി വാങ്ങിയെന്നും സൂചനയുണ്ട്.

 

 

 

---- facebook comment plugin here -----

Latest