Connect with us

Career Notification

സിയുഇടി പിജി 2025 രജിസ്ട്രേഷൻ ഈ മാസം എട്ട് വരെ നീട്ടി

യോഗ്യരായവർ രജിസ്റ്റർ ചെയ്യുന്നതിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Published

|

Last Updated

നാഷണൽ ടെസ്റ്റിംഗ് ഏജൻസി കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-പോസ്റ്റ് ഗ്രാജ്വേറ്റ് (CUET-PG) 2025-ൻ്റെ രജിസ്ട്രേഷൻ സമയപരിധി ഈ മാസം എട്ട് വരെ നീട്ടി. യോഗ്യരായവർ രജിസ്റ്റർ ചെയ്യുന്നതിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. കേന്ദ്ര സർവ്വകലാശാലകളിലും മറ്റ് സർവ്വകലാശാലകളിലും സ്ഥാപനങ്ങളിലും സ്വയംഭരണ കോളേജുകളിലും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് CUET പിജി .

അപേക്ഷ നടപടി

ഘട്ടം 1.ഔദ്യോഗിക വെബ്‌സൈറ്റ്, exams.nta.ac.in/CUET-PG സന്ദർശിക്കുക.
ഘട്ടം 2. ഹോംപേജിൽ, CUET PG 2025 ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3. ‘പുതിയ രജിസ്‌ട്രേഷൻ’ തിരഞ്ഞെടുക്കുക.
ഘട്ടം 4. കൃത്യമായ വ്യക്തിഗത വിവരങ്ങൾ നൽകി അപേക്ഷാ ഫോം പൂരിപ്പിക്കുക. കൂടാതെ അക്കാദമിക് വിവരങ്ങളും.
ഘട്ടം 5. സമീപകാല പാസ്‌പോർട്ട് സൈസ്ഫോട്ടോയും ഒപ്പും ഉൾപ്പെടെ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
ഘട്ടം 6. അപേക്ഷാ ഫീസ് അടയ്‌ക്കുക.
ഘട്ടം 7. ഫോം സമർപ്പിച്ച് ഭാവി റഫറൻസിനായി ഒരു പകർപ്പ് സംരക്ഷിക്കുക.

 

 

Latest