Connect with us

Kerala

സഹവര്‍ത്തിത്വവും അനുകമ്പയുമുള്ള മാനസികാവസ്ഥ രൂപപ്പെടുത്തുക: എസ് എസ് എഫ് പ്രൊഫ് സമ്മിറ്റ്

അലിഗഢ് യൂണിവേഴ്‌സിറ്റി ലിംഗ്വിസ്റ്റിക് വിഭാഗം മേധാവി പ്രഫസര്‍ മുഹമ്മദ് ജഹാംഗീര്‍ വാര്‍സി പ്രൊഫ്‌സമ്മിറ്റ് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കൊല്ലം | സഹവര്‍ത്തിത്വവും അനുകമ്പയുമുള്ള മാനസികാവസ്ഥയാണ് കാമ്പസ് അനുഭവങ്ങളിലൂടെ വിദ്യാര്‍ഥികളില്‍ രൂപപ്പെടേണ്ടതെന്ന് എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് ചൂണ്ടിക്കാട്ടി.

സഹജീവികള്‍ക്ക് പകുത്തു നല്‍കാന്‍ കഴിയുന്നതാവണം അറിവും സിദ്ധികളുമെന്ന ബോധ്യമാണ് ആദ്യദിനം പ്രധാന വേദികളിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നത്. അലീഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി ലിംഗ്വിസ്റ്റിക് വിഭാഗം മേധാവി പ്രഫസര്‍ മുഹമ്മദ് ജഹാംഗീര്‍ വാര്‍സി പ്രൊഫ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. സി ആര്‍ കുഞ്ഞുമുഹമ്മദ്, ഡോ. ശാഹുല്‍ ഹമീദ്, ഡോ. മുഹമ്മദ് നിയാസ്, ഡോ. അബൂബക്കര്‍, ഡോ. ഫാറൂഖ് നഈമി. നദീം ഐ.ബി.എം, ഡോ. നൂറുദ്ധീന്‍ റാസി, സാദിഖ് വെളിമുക്ക് തുടങ്ങിയവര്‍ ആദ്യ ദിനത്തിലെ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

ആറ് വേദികളില്‍ ആയി 56 സെഷനുകളാണ് പ്രൊഫ്‌സമ്മിറ്റില്‍ നടക്കുന്നത്. എക്‌സലന്‍സി ലോഞ്ച്, മാസ്റ്ററി ചേംബര്‍, ഇന്നൊവേഷന്‍ നെക്‌സസ്, സിനര്‍ജി സ്റ്റുഡിയോ, ഇമ്പാക്ട് അരീന എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വേദികളും ഒംനിവേഴ്‌സ് എന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലുമായി സെഷനുകള്‍ ക്രമീകരിച്ചിട്ടുള്ള പ്രൊഫ്‌സമ്മിറ്റ് സെഷനുകള്‍ ഇന്ന് അവസാനിക്കും.

സമാപന സെഷനില്‍ ശഫീഖ് ബുഖാരി, പി കെ അബ്ദുസമദ്, നിസാമുദ്ധീന്‍ ഫാളിലി, സ്വാദിഖ് സഖാഫി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവര്‍ പങ്കെടുത്തുപതിനാറാമത് എഡിഷന്‍ പ്രൊഫ്‌സമ്മിറ്റ് ലിഗ്വസ്റ്റിക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് മുഹമ്മദ് ജഹാംഗീര്‍ വാര്‍സി ഉദ്ഘാടനം ചെയ്യുന്നു

 

Latest