Connect with us

rsp to boycott alliance meetings

നിലവില്‍ യു ഡി എഫ് വിടേണ്ട സാഹചര്യമില്ല: ഷിബു ബേബി ജോണ്‍

പാര്‍ട്ടിക്കുള്ളില്‍ അത്തരം ഒരു ആവശ്യം ശക്തം

Published

|

Last Updated

തിരുവനന്തപുരം | ആര്‍ എ് പി നിലവില്‍ യു ഡി എഫ് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പാര്‍ട്ടി നേതാവ് ഷിബു ബേബി ജോണ്‍. യു ഡി എഫ് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി മാസങ്ങളായിട്ടും പരിഗണിക്കാത്തില്‍ ശക്തമായ എതിര്‍പ്പുണ്ട്. മുന്നണി വിടണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാവുകയാണെങ്കിലും നിലവില്‍ അതിനുള്ള സാഹചര്യമില്ല. യു ഡി എഫും പാര്‍ട്ടിയും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ആര്‍ എസ് പി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ത് അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കുകയും ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പല തവണ തീയതികള്‍ തീരുമാനിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം അതിന് കഴിഞ്ഞില്ല.

ഈ ഒരു സാഹചര്യത്തില്‍ യു ഡി ഫെ് യോഗത്തില്‍ പോയി ഇരുന്ന വെറുമൊരു പ്രഹസനമായി തുടരേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ആശയഗതി. സെപ്റ്റംബര്‍ നാലിന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

 

 

 

Latest