kerala curriculum reformation
പാഠ്യപദ്ധതി ചട്ടക്കൂട്: ചർച്ചാ സംഗമം ശനിയാഴ്ച
ഉച്ചക്ക് രണ്ടിന് പാഠ്യപദ്ധതി ശരിയും ശരികേടും എന്ന ശീർഷകത്തിൽ പ്രസ് ക്ലബിലാണ് ചർച്ചാ സംഗമം.
മലപ്പുറം | എസ് സി ഇ ആർ ടി പുറത്തിറക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടിനെക്കുറിച്ചുള്ള ചർച്ച സംഗമം ശനിയാഴ്ച. വ്യാപകമായ ആശങ്കകളുയരുന്ന സഹചര്യത്തിലാണ് ചർച്ച. ബഹുജന പങ്കാളിത്തമുറപ്പാക്കുന്ന രീതിയിൽ കൂടുതൽ ജനകീയ സംവാദങ്ങൾ ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്. ഉച്ചക്ക് രണ്ടിന് പാഠ്യപദ്ധതി ശരിയും ശരികേടും എന്ന ശീർഷകത്തിൽ പ്രസ് ക്ലബിലാണ് ചർച്ചാ സംഗമം.
കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ മുഹമ്മദലി കിനാലൂർ വിഷയാവതരണം നടത്തും. കെ എസ് ടി എ സംസ്ഥാന ട്രഷറർ ടി കെ എം ശാഫി, കെ പി എസ് ടി എ ജില്ല ട്രഷറർ കെ വി മനോജ് കുമാർ, കെ എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മാഈൽ പൂതനാരി പ്രസംഗിക്കും.
എസ് വൈ എസ് ജില്ലാ സെക്രട്ടറി ശക്കീർ അരിമ്പ്ര മോഡറേറ്ററാകും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്യും. യൂസ്ഫ് ബാഖവി മാറഞ്ചേരി അധ്യക്ഷത വഹിക്കും. കെ പി ജമാൽ കരുളായി സ്വാഗതവും ബശീർ പടിക്കൽ നന്ദിയും പറയും.