Connect with us

Saudi Arabia

ജിദ്ദ പ്രവാസി സാഹിത്യോത്സവിന് തിരശീല; അനാകിശ്, ശറഫിയ്യ സെക്ടറുകള്‍ ചാമ്പ്യന്‍മാര്‍

ജിദ്ദയിലെ പന്ത്രണ്ട് സെക്ടറുകള്‍ക്ക് പുറമെ അഞ്ച് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ക്യാമ്പസുകളില്‍ നിന്നായി അഞ്ഞൂറിലേറെ പ്രതിഭകളാണ് മാറ്റുരച്ചത്

Published

|

Last Updated

ജിദ്ദ |  കലാലയം സാസ്‌കാരിക വേദി ജിദ്ദ സംഘടിപ്പിച്ച പതിനാലാമത് പ്രവാസി സാഹിത്യോത്സവ് അല്‍ നുസ്ലയില്‍ പ്രൌഢമായി സമാപിച്ചു. സര്‍ഗ്ഗ വസന്തം പെയ്തിറങ്ങിയ തൊണ്ണൂറ്റി മൂന്ന് ഇന മത്സര പരിപാടികള്‍ അരങ്ങേറിയപ്പോള്‍ ജിദ്ദ സിറ്റി സോണില്‍ നിന്നും ശറഫിയ്യ സെക്ടറും ജിദ്ദ നോര്‍ത്ത് സോണില്‍ നിന്നും അനാകിശ് സെക്ടറും ജേതാക്കളായി. മഹ്ജര്‍ സഫ സെക്ടറുകള്‍ യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ക്യാമ്പസ് വിഭാഗത്തില്‍ അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാമ്പ്യ•ാരായപ്പോള്‍ നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മികച്ച സംഘാടനവും ആയിരങ്ങളുടെ സാനിധ്യവും കൊണ്ട് ശ്രദ്ധേയമായ പ്രവാസി സാഹിത്യോത്സവില്‍ ജിദ്ദയിലെ പന്ത്രണ്ട് സെക്ടറുകള്‍ക്ക് പുറമെ അഞ്ച് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ക്യാമ്പസുകളില്‍ നിന്നായി അഞ്ഞൂറിലേറെ പ്രതിഭകളാണ് മാറ്റുരച്ചത്.

കലാപ്രതിഭയായി സിറ്റിയില്‍ സുലൈമാനിയ സെക്ടറിലെ സഹദ് അന്‍വറും നോര്‍ത്തില്‍ സഫ സെക്ടറിലെ മുഹമ്മദ് ശമ്മാസും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, സര്‍ഗ്ഗ പ്രതിഭകളായി റാബിഗ് സെക്ടറിലെ മുഹമ്മദ് സുഹൈല്‍, സുലൈമാനിയ സെക്ടറിലെ റിസാന്‍ അഹ്മദ്, ആസിഫ് മുഹമ്മദ് എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു. വനിതകളുടെ വിഭാഗത്തില്‍ സുലൈമാനിയ സെക്ടറിലെ വര്‍ദ ഉമറും, അനാകിശ് സെക്ടറിലെ ആലിയ ഫൈഹയും സര്‍ഗ പ്രതിഭകളായി.

രാവിലെ നടന്ന ഉദ്ഘാടന സംഗമം മുഹമ്മദലി സഖാഫി വള്ളിയാട് ഉദ്ഘാടനം ചെയ്തു. ജിദ്ദ നോര്‍ത്ത് ആര്‍.എസ്.സി ചെയര്‍മാന്‍ സദഖതുല്ലാഹ് മാവൂര്‍ അധ്യക്ഷത വഹിച്ചു,സിറ്റി ജനറല്‍ സെക്രട്ടറി ആശിഖ് ശിബിലി ആമുഖം നിര്‍വഹിച്ചു. സാദിഖ് ചാലിയാര്‍ (ആര്‍. എസ്.സി ഗ്ലോബല്‍ ), യാസിര്‍ അലി തറമ്മല്‍ ( ആര്‍.എസ്.സി സൗദി വെസ്റ്റ് ) മുഹ്‌സിന്‍ സഖാഫി (ഐ.സി.എഫ് ജിദ്ദ), തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സംഘാടക സമിതി കണ്‍വീനര്‍ മന്‍സൂര്‍ മാസ്റ്റര്‍ അലനല്ലൂര്‍ സ്വാഗതവും കലാലയം സെക്രട്ടറി സകരിയ്യ അഹ്‌സനി കൃതജ്ഞതയും നേര്‍ന്നു.

വൈകീട്ട് ഏഴ് മണിക്ക് നടന്ന സാംസ്‌കാരിക സമ്മേളനം മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുസാഫിര്‍ മലപ്പുറം ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും ദേശ കാലന്തരങ്ങളെ അതിജീവിച്ചു പുതിയ രൂപങ്ങളിലും വ്യത്യസ്ത ആവിഷ്‌കാരങ്ങളിലും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ജിദ്ദ സിറ്റി ആര്‍.എസ്.സി ചെയര്‍മാന്‍ ജാബിര്‍ നഈമി അധ്യക്ഷത വഹിച്ചു, നോര്‍ത്ത് ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് നൗഫല്‍ അഹ്‌സനി കീ നോട്ട് അവതരിപ്പിച്ചു .
ഇസ്ഹാഖ് പൂണ്ടോളി ( കെ.എം.സി.സി ), മുജീബ് റഹ്മാന്‍ എ ആര്‍ നഗര്‍ (ഐ.സി.എഫ് ഇന്റര്‍ നാഷണല്‍ ), മന്‍സൂര്‍ ചൂണ്ടമ്പറ്റ (ആര്‍. എസ്.സി ഗ്ലോബല്‍), റഫീഖ് പത്തനാപുരം (നവോദയ), ഉബൈദ് ഇബ്‌റാഹീം നൂറാനി (എസ്.എസ്.എഫ് ഇന്ത്യ) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ ജിദ്ദയില്‍ നിന്നും സേവനം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഡോക്ടര്‍ ദിനേശ് കുമാറിന്‍ ആദരം നല്‍കി.സിദ്ദീഖ് മുസ്ലിയാര്‍ സ്വാഗതവും ശാഫി ബിന്‍ ശാദുലി കൃതജ്ഞതയും നേര്‍ന്നു.

സമാപന സംഗമത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു.

വിജയികള്‍ നവംബര്‍ പതിനഞ്ചിന് ജസാനില്‍ വെച്ചു നടക്കുന്ന സൗദി വെസ്റ്റ് നാഷണല്‍ തല പ്രവാസി സാഹിത്യോത്സവില്‍ മത്സരിക്കും