Connect with us

Kerala

കുസാറ്റ് ദുരന്തം: അന്വേഷണത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം

ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കുസാറ്റ് വി സി, രജിസ്ട്രാര്‍ എന്നിവര്‍ക്കാണ് നിര്‍ദേശം.

Published

|

Last Updated

കൊച്ചി | കുസാറ്റ് ദുരന്തം അന്വേഷിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിര്‍ദേശം നല്‍കി. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കുസാറ്റ് വി സി, രജിസ്ട്രാര്‍ എന്നിവര്‍ക്കാണ് നിര്‍ദേശം.

സംഘാടനത്തിലെ പിഴവ് അടക്കം പോലീസ് പരിശോധിക്കും. ചികിത്സാ ചെലവ് സര്‍വകലാശാല വഹിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇന്നലെ വൈകിട്ട് ഏഴോടെയാണ് അപകടം. കുസാറ്റ് ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെയുണ്ടായ ദുരന്തത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിക്കുകയും 52 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.