Kerala
കുസാറ്റ് ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു ഹൈക്കോടതിയില്‍; ഹരജി നാളെ പരിഗണിക്കും
സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ കത്ത് സര്‍വകലാശാല രജിസ്ട്രാര്‍ അവഗണിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് ഹരജിയില്‍ പറയുന്നു.

കൊച്ചി | നാല് പേര്‍ മരിച്ച കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു ഹൈക്കോടതിയില്‍. സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ കത്ത് സര്‍വകലാശാല രജിസ്ട്രാര്‍ അവഗണിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് ഹരജിയില്‍ പറയുന്നു. കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയെ സമീപിച്ചത്.
സര്‍വകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചെന്നും ഹരജിയില്‍ പറയുന്നു. കെ എസ് യുവിന്റെ ഹരജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.കുസാറ്റ് ടെക്ഫെസ്റ്റ് അപകടത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഫോര്‍ട്ട് കൊച്ചി സബ്കലക്ടര്‍ പി വിഷ്ണുരാജിനാണ് അന്വേഷണ ചുമതല. കുസാറ്റ് ദുരന്തത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ അടക്കം നാല് പേരാണ് മരിച്ചത്.