Connect with us

Kerala

കുസാറ്റ് ദുരന്തം: പ്രിന്‍സിപ്പലിനെയും രണ്ട് അധ്യാപകരെയും പ്രതി ചേര്‍ത്തു

ഡോ. ദീപക് കുമാര്‍ സാഹു, ഗിരീഷ് കുമാരന്‍ തമ്പി, വിജയ് എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

Published

|

Last Updated

കൊച്ചി| കുസാറ്റില്‍ സംഗീതപരിപാടിക്ക് തൊട്ടുമുന്‍പുണ്ടായ തിക്കിലും തിരക്കിലുംപെട്ട്‌ നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും രണ്ട് അധ്യാപകരെയും പ്രതി ചേര്‍ത്തു. ഡോ. ദീപക് കുമാര്‍ സാഹു, ഗിരീഷ് കുമാരന്‍ തമ്പി, വിജയ് എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

പോലീസ് സഹായം തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാറുടെ നടപടി ഉള്‍പ്പെടെ പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കുസാറ്റിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ‘ധിഷ്ണ’ എന്ന ടെക് ഫെസ്റ്റിന്റെ സമാപന ദിനമായിരുന്ന നവംബര്‍ 25നാണ് ദുരന്തമുണ്ടായത്.

കുസാറ്റില്‍ നാലു പേര്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരുന്നു. നിലവിലെ അന്വേഷണങ്ങള്‍ പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

 

 

 

---- facebook comment plugin here -----

Latest