Connect with us

pfi leaders mass arrest

പി എഫ് ഐ നേതാക്കളുടെ കസ്റ്റഡി അഞ്ച് ദിവസത്തേക്ക് നീട്ടി

19 നേതാക്കള്‍ എന്‍ ഐ എ കസ്റ്റഡിയില്‍ തുടരും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്ത 19 പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ എന്‍ ഐ എ കസ്റ്റഡി അഞ്ച് ദിവസത്തേക്ക് നീട്ടി കോടതി ഉത്തരവ്. കേരളത്തില്‍ നിന്നുള്ള എട്ട് നേതാക്കള്‍ ഇതില്‍ ഉള്‍പ്പെടും. എന്‍ ഐ യുടെ ആവശ്യപ്രകാരമാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി കസ്റ്റഡി നീട്ടിനല്‍കിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ ഐ എ കോടതിയില്‍ അറിയിക്കുകയായിരുന്നു.
അതിനിടെ എന്‍ ഐ എയുടെ റെയ്ഡില്‍ പ്രതിഷേധിച്ച് ഇന്ന് ഡല്‍ഹിയില്‍ മാര്‍ച്ച് നടത്താന്‍ പി എഫ് ഐ തീരുമാനിച്ചിരുന്നു. എന്നാല്‍ ക്രമസമാധന പ്രശ്‌നം ചൂണ്ടിക്കാട്ടി പോലീസ് അനുമതി നിഷേധിച്ചതോടെ മാറ്റിവെച്ചു.

അതിനിടെ പി എഫ് ഐയുടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ സംസ്ഥാന പോലീസ് നടപടിയും തുടരുകയാണ്. നിരവധി പി എഫ് ഐ ജില്ലാ നേതാക്കള്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഇന്നും കണ്ണൂരില്‍ പി എഫ് ഐ പ്രവര്‍ത്തകരുടെ വ്യാപാര സ്ഥാപനങ്ങളില്‍ പാേലീസ് റെയ്ഡ് നടന്നു.

 

 

Latest