Connect with us

Kerala

കൊച്ചി രാജ്യാന്തര വിമാന താവളത്തിൽ കസ്റ്റംസ് സുവർണ്ണ പാദുകം പിടികൂടി

ഷാർജയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി ഇരു കാല്പാദങ്ങളുടേയും താഴെയാണ് അതിവിദഗ്ധമായി സ്വർണം ഒളിപ്പിച്ചുവെച്ചത്.

Published

|

Last Updated

നെടുമ്പാശേരി | കൊച്ചി രാജ്യാന്തര വിമാന താവളത്തിൽ കസ്റ്റംസ് സുവർണ്ണ പാദുകം പിടികൂടി. 78 ലക്ഷം രൂപ വില വരുന്ന 1762 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഇരു കാല്പാദങ്ങളോട് ഒട്ടിച്ചു ചേർത്താണ് സുവർണ പാദുകം തീർത്തത്. മലപ്പുറം സ്വദേശി മുഹമ്മദ് ദിൽഷാദിനെ കസ്റ്റംസ് കൂടികൂടി.

ഷാർജയിൽ നിന്നും എത്തിയ ഇയാൾ ഇരു കാല്പാദങ്ങളുടേയും താഴെയാണ് അതിവിദഗ്ധമായി സ്വർണം ഒളിപ്പിച്ചുവെച്ചത്. തുടർന്ന് ടേപ്പ് വച്ച് സ്വർണം തിരിച്ചറിയാത്ത വിധം ഭദ്രമായി പൊതിഞ്ഞ് സോക്സും ഷൂസും ധരിക്കുകയായിരുന്നു.

ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസുകാർ ഷൂസ് അഴിപ്പിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഇതിനു മുമ്പ് സ്വർണം ലായനിയാക്കി മാറ്റി തോർത്തിൽ ലയിപ്പിച്ച് കൊണ്ടുവന്നതും പിടികൂടിയിരുന്നു.

Latest