Connect with us

Kerala

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരായ സൈബര്‍ ആക്രമണം; കേസെടുത്ത് പോലീസ്

അഭിഭാഷകനായ കൊളത്തൂര്‍ ജയ് സിങാണ് പരാതി നല്‍കിയത്.

Published

|

Last Updated

കൊച്ചി |  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് എറണാകുളം സൈബര്‍ പോലീസ്. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.  അഭിഭാഷകനായ കൊളത്തൂര്‍ ജയ് സിങാണ് പരാതി നല്‍കിയത്.

റോഡരികില്‍ നിയമവിരുദ്ധമായ രീതിയില്‍ സ്ഥാപിച്ച ഫ്‌ലക്‌സുകളുമായി ബന്ധപ്പെട്ട കേസില്‍ കോടതി സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു എന്നു പരാതിയില്‍ പറയുന്നു.പാതയോരത്തെ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരെ നിശിതമായി വിമര്‍ശിച്ചിരുന്നു. ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായത്.

 

Latest