Kerala
ആശ സമരത്തെ അനുകൂലിച്ച വ്‌ളോഗര്‍ക്കുനേരെ സൈബര്‍ ആക്രമണം; കുന്നംകുളം സ്വദേശിക്കെതിരെ കേസ്
നീനുവിന്റെ വീഡിയോക്കു താഴെ ജനാര്‍ദ്ദനന്‍ അസഭ്യ കമന്റിട്ടിരുന്നു.

പത്തനംതിട്ട| ആശ വര്‍ക്കര്‍മാരുടെ സമരത്തെ അനുകൂലിച്ച വ്‌ളോഗര്‍ക്കുനേരെ സൈബര്‍ ആക്രമണം. പത്തനംതിട്ടയിലെ വ്‌ളോഗര്‍ നീനുവിനാണ് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. നീനുവിന്റെ പരാതിയില്‍ പന്തളം പോലീസ് കേസെടുത്തു. തൃശൂര്‍ കുന്നംകുളം സ്വദേശി ജനാര്‍ദ്ദനെതിരെയാണ് കേസെടുത്തത്.
ആശമാരുടെ സമരത്തിന് പിന്തുണ നല്‍കി നീനു സാമൂഹിക മാധ്യമത്തില്‍ പ്രതികരണം നടത്തിയതിനെ തുടര്‍ന്നായിരുന്നു സൈബര്‍ ആക്രമണം. നീനുവിന്റെ വീഡിയോക്കു താഴെ ജനാര്‍ദ്ദനന്‍ അസഭ്യ കമന്റിട്ടിരുന്നു. സമരത്തെ പിന്തുണച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തത് മനുഷ്യത്വത്തിന്റെ പേരിലാണെന്നും അതില്‍ യാതൊരു വിധ രാഷ്ട്രീയവുമില്ലെന്നും നീനു പറഞ്ഞു.
---- facebook comment plugin here -----