Kerala
സൈബര്‍ ആക്രമണം: പോലീസ് അച്ചു ഉമ്മന്റെ മൊഴിയെടുക്കുന്നു
പൂജപ്പുര പോലീസാണ് പുതുപ്പള്ളി കരോട്ട് വെള്ളക്കാലില്‍ വീട്ടിലെത്തി മൊഴിയെടുക്കുന്നത്.
പുതുപ്പള്ളി | സൈബര്‍ ആക്രമണ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴിയെടുക്കുന്നു. പൂജപ്പുര പോലീസാണ് പുതുപ്പള്ളി കരോട്ട് വെള്ളക്കാലില്‍ വീട്ടിലെത്തി മൊഴിയെടുക്കുന്നത്.
മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായിരുന്ന നന്ദകുമാറിനെതിരെയാണ് അച്ചു ഉമ്മന്റെ പരാതി. വനിതാ കമ്മീഷനും സൈബര്‍ സെല്ലിലും പൂജപ്പുര പോലീസ് സ്റ്റേഷനിലുമാണ് പരാതി നല്‍കിയിരുന്നത്.
വ്യാജ പ്രചാരണങ്ങളിലൂടെ മാനഹാനി ഉണ്ടാക്കിയതായി പരാതിയില്‍ പറയുന്നു. വ്യക്തിഹത്യ, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവക്ക് ശ്രമിച്ചെന്നും പരാതിയിലുണ്ട്.
---- facebook comment plugin here -----