Connect with us

National

സൈബര്‍ തട്ടിപ്പ്: ബി ജെ പി എം പിയുടെ 10 ലക്ഷം രൂപ നഷ്ടമായി

10 ലക്ഷം രൂപ ആവശ്യപ്പെട്ട് സൂര്യ കമ്പനിയുടെ ചീഫ് ജനറല്‍ മാനേജറുടെ വാട്‌സാപ്പിലേക്ക് അഞ്ജാത നമ്പറില്‍ നിന്ന് മെസേജ് വന്നിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | ബി ജെ പി എം പിയും സൂര്യ കമ്പനി ഉടമയുമായ രാജു ബിസ്തയുടെ ബേങ്ക് അക്കൗണ്ടില്‍ നിന്ന് 10 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. 10 ലക്ഷം രൂപ ആവശ്യപ്പെട്ട് സൂര്യ കമ്പനിയുടെ ചീഫ് ജനറല്‍ മാനേജറുടെ വാട്‌സാപ്പിലേക്ക് അഞ്ജാത നമ്പറില്‍ നിന്ന് മെസേജ് വന്നിരുന്നു. സന്ദേശം അയക്കാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പറില്‍ മന്ത്രിയുടെ ഫോട്ടോയാണ് പ്രൊഫൈല്‍ ചിത്രമായി ഉണ്ടായിരുന്നത്. സംശയം തോന്നാതിരുന്ന മാനേജര്‍ പണം നല്‍കുകയായിരുന്നു.

കൂടാതെ എം പിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എന്ന് പരിചയപ്പെടുത്തി ബേങ്ക് മാനേജരെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഡല്‍ഹി സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.