Connect with us

Kerala

കൊച്ചിയിലെ നാലരക്കോടിയുടെ സൈബര്‍ തട്ടിപ്പ്; മുഖ്യപ്രതി കൊല്‍ക്കത്തയില്‍ പിടിയില്‍

ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി കൊച്ചി സ്വദേശിനിയില്‍ നിന്ന് നാലരക്കോടി രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.

Published

|

Last Updated

കൊച്ചി |  കൊച്ചി സ്വദേശനിയെ സൈബര്‍ തട്ടിപ്പിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതി പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ രംഗന്‍ ബിഷ്‌ണോയിയെ ആണ് സൈബര്‍ പോലീസ് കൊല്‍ക്കത്തയിലെത്തി അറസ്റ്റ് ചെയ്തത്

ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി കൊച്ചി സ്വദേശിനിയില്‍ നിന്ന് നാലരക്കോടി രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.കൊച്ചിയിലെ സൈബര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തട്ടിപ്പിന് വേണ്ടി ബേങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കിയതിനായിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ാേപലീസ് രംഗന്‍ ബിഷണോയിയിലേക്കെത്തുന്നത്

കൊല്‍ക്കത്തയിലിരുന്നുകൊണ്ടാണ് രംഗന്‍ ബിഷ്‌ണോയി തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്.കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് വൈകുന്നേരം ഏഴോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കും.

Latest