Connect with us

National

സൈബര്‍ തട്ടിപ്പുകാര്‍ 50 ലക്ഷം കവര്‍ന്നു; ദമ്പതികള്‍ മരിച്ച നിലയില്‍

കര്‍ണാടക ബെലഗാവി സ്വദേശികളായ ഡീഗോ സാന്തന്‍ നസ്രേത്(82), ഭാര്യ ഫ്‌ലേവിയ(79) എന്നിവരാണ് മരിച്ചത്

Published

|

Last Updated

ബെംഗളൂരു | സൈബര്‍ തട്ടിപ്പിനിരയായി 50 ലക്ഷം രൂപ നഷ്ടപ്പെട്ട വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടു. കര്‍ണാടക ബെലഗാവി സ്വദേശികളായ ഡീഗോ സാന്തന്‍ നസ്രേത്(82), ഭാര്യ ഫ്‌ലേവിയ(79) എന്നിവരാണ് മരിച്ചത്.

സൈബര്‍ തട്ടിപ്പുകാര്‍ ഇരുവരെയും ഡിജിറ്റല്‍ അറസ്റ്റ് ചെയ്തുവെന്ന് അറിയിച്ച് മണിക്കൂറുകളോളം പീഡിപ്പിച്ചാണ് പണം തട്ടിയതെന്ന വിവരം പുറത്തുവരുന്നുണ്ട്. ഇതില്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു ഇരുവരും. ഡീഗോ ഭാര്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ സൈബര്‍ ഇക്കണോമിക് ആന്‍ഡ് നര്‍കോര്‍ട്ടിക് വിഭാഗം അന്വേഷണം ആരംഭിച്ചു. തട്ടിപ്പുകാരില്‍ നിന്ന് പണം തിരിച്ചു കിട്ടാന്‍ ദമ്പതികള്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

 

Latest