Connect with us

Kerala

രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ ശശി തരൂരിനെതിരെ കേസെടുത്ത് സൈബര്‍ പോലീസ്

രാജീവ് ചന്ദ്രശേഖര്‍ തീരദേശത്ത് പണം നല്‍കി വോട്ട് പിടിക്കുന്നതായി ശശി തരൂര്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്

Published

|

Last Updated

തിരുവന്തപുരം | തിരുവന്തപുരം  ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ കേസ്. ബി.ജെ.പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

രാജീവ് ചന്ദ്രശേഖര്‍ ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് സൈബര്‍ പോലീസ് ശശി തരൂരിനെതിരെ കേസെടുത്തത്. രാജീവ് ചന്ദ്രശേഖര്‍ തീരദേശത്ത് പണം നല്‍കി വോട്ട് പിടിക്കുന്നതായി ശശി തരൂര്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്.

Latest