Kozhikode
വടകര എന്‍ജിനീയറിങ് കോളേജില്‍ സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവും ടെക് ബൈ ഹാര്‍ട്ടും ചേര്‍ന്നാണ് സൈബര്‍ സ്മാര്‍ട്ട് 2024 നടത്തിയത്
വടകര | കോളേജ് ഓഫ് എന്‍ജിനീയറിങ് വടകരയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവും ടെക് ബൈ ഹാര്‍ട്ടും ചേര്‍ന്ന് സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സൈബര്‍ സ്മാര്‍ട്ട് 2024 എന്ന പേരില്‍ ഇന്ത്യയൊട്ടാകെ ടെക് ബൈ ഹാര്‍ട്ട് നടത്തുന്ന സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായാണ് ഈ സെമിനാര്‍ സംഘടിപ്പിച്ചത്.
സൈബര്‍ സെക്യൂരിറ്റി ആന്റ് എത്തിക്കല്‍ ഹാക്കിംഗ് എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കോഴിക്കോട് റൂറല്‍ എസ് പി നിഥിന്‍ രാജ് ഉദ്ഘാടനം ചെയ്തു. സൈബര്‍ സ്മാര്‍ട്ട് 2024നെ കുറിച്ച് ഡയറക്ടറും ടെക് ബൈ ഹാര്‍ട്ട് ചെയര്‍മാനുമായ ശ്രീനാഥ് ഗോപിനാഥ് സംസാരിച്ചു.
ടെക് ബൈ ഹാര്‍ട്ടുമായി കോളേജ് ഓഫ് എന്‍ജിനീയറിങ് വടകര ധാരണാപത്രം ഒപ്പുവെച്ചു.
സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റായ ഒ നീരജ് സെമിനാര്‍ നയിച്ചു. പ്രിന്‍സിപ്പല്‍ വിനോദ് പൊട്ടക്കുളത്ത് അധ്യക്ഷത വഹിച്ചു. വഹിച്ചു. സ്റ്റാഫ് അഡൈ്വസര്‍ പ്രൊഫസര്‍ ടി നിഥിന്‍ സംസാരിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ് വിഭാഗം മേധാവി പ്രൊഫസര്‍ എസ് ശ്രീന സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസര്‍ കെ വി ഹിനിഷ നന്ദിയും പറഞ്ഞു.