International
ചെറിയ പാസ് വേഡുകള്‍ അപകടകരമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍
ക്യാപ്പിറ്റല്‍ ലെറ്റേഴ്‌സ്, സ്‌മോള്‍ ലെറ്റേഴ്‌സ്, സ്‌പെഷ്യല്‍ ക്യാരക്‌റ്റേഴ്‌സ്, അക്കങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പാസ് വേഡുകളാണ് കൂടുതല്‍ സുരക്ഷിതമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
പാസ് വേഡുകള്‍ എപ്പോഴും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നതായിരിക്കണം. അല്ലാത്തപക്ഷം നമുക്ക് തന്നെ പണി കിട്ടുമെന്ന് സാരം. ചെറിയ പാസ്വേഡുകള്‍ ഓര്‍മ്മിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അവയ്ക്ക് നിരവധി സുരക്ഷാ പ്രശ്‌നങ്ങളും ഉണ്ടെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. എളുപ്പമുള്ള പാസ് വേഡ് തിരഞ്ഞെടുക്കുമ്പോള്‍, നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്സസ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുന്നു. സാങ്കേതിക വൈദഗ്ധ്യം ആവശ്യമില്ലാതെ തന്നെ എളുപ്പമുള്ള പാസ് വേഡുകള്‍ ഊഹിച്ചെടുക്കാന്‍ തട്ടിപ്പു വീരന്മാര്‍ക്ക് സാധിക്കും. ജനനത്തീയതികള്‍ പാസ് വേഡായി ഇടുന്ന ശീലമാണ് മിക്കവര്‍ക്കും. ഇത്തരം യൂസേഴ്‌സിന്റെ ഇമെയിലിലേക്കോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്കോ എളുപ്പം ഹാക്ക് ചെയ്ത് കയറാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും. എട്ട് കാരക്‌റ്റേഴ്‌സില്‍ താഴെ മാത്രമുള്ള പാസ് വേഡ് തകര്‍ക്കാന്‍ സെക്കന്‍ഡുകള്‍ മാത്രമേ എടുക്കുകയുള്ളുവെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നത്.
ക്യാപ്പിറ്റല്‍ ലെറ്റേഴ്‌സ്, സ്‌മോള്‍ ലെറ്റേഴ്‌സ്, സ്‌പെഷ്യല്‍ ക്യാരക്‌റ്റേഴ്‌സ്, അക്കങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പാസ് വേഡുകളാണ് കൂടുതല്‍ സുരക്ഷിതമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രയാസമെന്ന് കരുതുന്ന പാസ് വേഡുകള്‍ പോലും വളരെ എളുപ്പം ക്രാക്ക് ചെയ്യാമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. ഇത്തരം പാസ് വേഡുകള്‍ ഒരു ശരാശരി ഹാക്കര്‍ക്ക് ഏകദേശം എട്ട് മണിക്കൂര്‍ കൊണ്ട് ഡീകോഡ് ചെയ്യാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു. 15 ക്യാരക്‌റ്റേഴ്‌സില്‍ കൂടുതല്‍ ഉള്ള പാസ് വേഡ് ക്രാക്ക് ചെയ്യാന്‍ ഒരു ട്രില്യണ്‍ വര്‍ഷമെങ്കിലും വേണമെന്നാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സ്ഥാപനം ഹൈവ് പറയുന്നത്.
ഒന്നില്‍ കൂടുതല്‍ സൈറ്റുകളില്‍ ഒരേ പാസ് വേഡ് ഉപയോഗിക്കുകയാണെങ്കില്‍ അതും ഉടന്‍ അവസാനിപ്പിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രത്യേക അക്കൗണ്ടുകള്‍ക്കായി പ്രത്യേകം പാസ് വേഡുകള്‍ സൂക്ഷിക്കേണ്ടതും പ്രധാനമാണ്. കാരണം എല്ലാ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ഒരേ പാസ് വേഡ് ഉപയോഗിക്കുകയാണെങ്കില്‍ എല്ലാ അക്കൗണ്ടുകളും അപഹരിക്കപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പാസ് വേഡ് ഹാക്കര്‍മാര്‍ക്ക് ഊഹിക്കാന്‍ ബുദ്ധിമുട്ടുള്ളതാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഒന്നിലധികം പ്രതീകങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയാണ്. ചെറിയക്ഷരം, വലിയക്ഷരം, അക്കങ്ങള്‍, പ്രത്യേക പ്രതീകങ്ങള്‍ എന്നിവ സൂക്ഷിക്കാം.