Connect with us

National

സൈബര്‍ സുരക്ഷ; യുപിഐ ഇടപാടുകള്‍ക്ക് സമയ നിയന്ത്രണത്തിന് നീക്കം

പുതിയ നിയന്ത്രണം ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കാലതാമസം വരുത്തും

Published

|

Last Updated

ന്യൂഡല്‍ഹി |  ഓണ്‍ലൈന്‍ പേയ്‌മെന്റ്ിലെ തട്ടിപ്പുകള്‍ തടയുന്നതിന് യുപിഐ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. .രണ്ടുപേര്‍ തമ്മിലുള്ള ആദ്യ യുപിഐ ഇടപാട് പൂര്‍ത്തിയാക്കാന്‍ നാല് മണിക്കൂറിന്റെ സമയപരിധി കൊണ്ടുവരാനാണ് നീക്കം. 2,000 രൂപക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. പുതിയ നിയന്ത്രണം ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കാലതാമസം വരുത്തും. എന്നാല്‍ സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ ഈ നീക്കം അത്യാവശ്യമാണെന്നാണ് നിരീക്ഷണം

നിയന്ത്രണം നടപ്പിലായാല്‍ ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസ്(ഐഎംപിഎസ്),റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്),യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ)എന്നിവയെ ബാധിക്കും.നിലവില്‍ പരസ്പരം യു പിഐ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമാകില്ല. പുതിയതായി ഇടപാട് നടത്തുന്ന അക്കൗണ്ടുകള്‍ തമ്മിലാണ് ഈ നാല് മണിക്കൂര്‍ സമപരിധി ബാധകമാകുക. അതേസമയം, കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങല്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് 2000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രം സമയപരിധി നല്‍കുന്നത്

 

Latest