Connect with us

Kerala

ബേബി വെറും ബേബിയെന്ന് സൈബർ പോരാളികൾ; സിനിമാ പോസ്റ്റർ റിലീസ് ചെയ്തതിൽ 'വിശാലതാ' വിശദീകരണവുമായി എം എ ബേബി

സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിനപ്പുറം കലാ- സാഹിത്യ മേഖലകളിൽ സഹകരണം ആവശ്യമെന്ന് വിശദീകരണം

Published

|

Last Updated

കൊല്ലം | കഴിഞ്ഞ ദിവസം പോലും ഇടതുപക്ഷ  സാമൂഹിക മാധ്യമങ്ങളിൽ വിമർശനം നടത്തിയ ഹരീഷ് പേരടിയുടെ സിനിമാ പോസ്റ്റർ റിലീസ് ചെയ്തതിൽ ‘വിശാലതാ’ വിശദീകരണവുമായി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഹരീഷ് പേരടിയും സംഘവും നിർമാണം നടത്തുന്ന ദാസേട്ടൻ്റെ സൈക്കിൾ സിനിമയുടെ പോസ്റ്ററാണ് എം എ ബേബി തൻ്റെ ഫേസ്ബുക്ക് പേജിൽ റിലീസ് ചെയ്തത്. ഇതോടെ, കമൻ്റ് ബോക്സിൽ നിറയെ ഹരീഷ് പേരടിയുടെ സിനിമാ പോസ്റ്റർ പ്രകാശനത്തിൽ ബേബി ഭാഗവാക്കായതിലെ വിമർശനമാണ്.

ഇടതു പക്ഷത്തിനെയും എൽ ഡി എഫ് സർക്കാറിനെയും സോഷ്യൽമീഡിയയിലും പുറത്തും നിരന്തരം വിമർശിക്കുന്നതാണ് ഇടത് സൈബർ പോരാളികൾക്ക് ഹരീഷ് പേരടിയോട് അമർഷമുണ്ടാക്കാൻ കാരണം. നാടക അവതരണത്തിന് അവസരം ഒരുക്കാൻ കേരള സർക്കാറിനോട് പറഞ്ഞുമടുത്തെന്നും ലുലു മാളിൽ സൌകര്യമൊരുക്കണമെന്ന് എം എ യൂസുഫലിയോട് അപേക്ഷിച്ചു കൊണ്ടും ഇന്നലെ പേരടി പോസ്റ്റിട്ടിരുന്നു. ഇതിൻ്റെ ചൂടും പുകയും അടങ്ങും മുമ്പാണ് എം എ ബേബി ഉൾപ്പെടെയുള്ളവർ പേരടിയുടെ സിനിമാ പോസ്റ്റർ റിലീസ് ചെയ്തത്. ബേബിയെ കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ, പന്ന്യൻ രവീന്ദ്രൻ, ശിബു ബേബി ജോൺ, കെ സുരേന്ദ്രൻ, കെ കെ രമ എം എൽ എ തുടങ്ങിയവരാണ് പോസ്റ്റർ റിലീസ് ചെയ്തത്.

അതിനിടെ, സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിനപ്പുറം കലാ- സാഹിത്യ മേഖലകളിൽ സഹകരണം ആവശ്യമെന്ന വിശദീകരണവുമായി ബേബി ഫേസ്ബുക്കിലെത്തി. ഇതിനടയിലും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ബേബിയുടെ വിശദീകരണ കുറിപ്പ് വായിക്കാം… 

 

 

Latest