Connect with us

Kerala

സൈബര്‍ അതിക്രമത്തെ നിയമപരമായി നേരിടും; ചിന്ത ജെറോം

ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ സമ്മേളത്തില്‍ പ്ലാസ്റ്റിക് ബോട്ടിലിനു പകരമാണ് കുപ്പി ഉപയോഗിച്ചത്

Published

|

Last Updated

കൊല്ലം | സി പി എം കൊല്ലം ജില്ലാ സമ്മേളന വേദിയില്‍ ബിയര്‍ കുടിക്കുന്നുവെന്ന രീതിയിലുണ്ടായ സൈബര്‍ അതിക്രമത്തെ നിയമപരമായി നേരിടുമെന്ന് സി പി എം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം.

ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ സമ്മേളത്തില്‍ പ്ലാസ്റ്റിക് ബോട്ടിലിനു പകരമാണ് കുപ്പി ഉപയോഗിച്ചത്. സിപിഐമ്മിനെ അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് വ്യാജപ്രചാരണമെന്നും ഇത്തരക്കാരുടെ മനോനില പരിശോധിക്കണമെന്നും ചിന്ത ജെറോം പറഞ്ഞു.

കൊല്ലം ജില്ലാ സമ്മേളനത്തില്‍ അംഗങ്ങള്‍ക്ക് ചില്ലുകുപ്പിയിലാണ് വെള്ളം നല്‍കിയത്. പിന്നാലെ ചിന്ത വെള്ളം കുടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. വേദിയില്‍ വിതരണം ചെയ്ത കുപ്പികളില്‍ കുടിവെള്ളമല്ല, മദ്യമാണെന്ന തരത്തിലായിരുന്നു വ്യാപക പ്രചാരണം. ഇത്തരത്തില്‍ നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്തുടര്‍ന്നാണ് പ്രതികരണവുമായി ചിന്ത രംഗത്തെത്തിയത്.

---- facebook comment plugin here -----

Latest