National
രാജ്യത്ത് മൂന്ന് ഇടങ്ങളിൽ ചക്രവാതച്ചുഴി
ഇന്നോടെ പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവർഷം പിൻവാങ്ങൽ ആരംഭിക്കാൻ സാധ്യത
മുംബൈ | രാജ്യത്ത് മൂന്ന് ഇടങ്ങളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ഉത്തർ പ്രദേശ്, തെക്ക് കിഴക്കൻ അറബിക്കടൽ- ലക്ഷദ്വീപ്, വടക്കൻ ഒഡീഷ എന്നീ സ്ഥലങ്ങൾക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്.
വെള്ളിയാഴ്ചയോടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ വടക്കൻ ആൻഡമാൻ കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കാനും പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ/ ഇടത്തരം മഴ/ ഇടി/മിന്നൽ- തുടരാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 27, 28, 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക് പടിഞ്ഞാറൻ ഇന്ത്യക്ക് മുകളിൽ അതിമർദമേഖല പതിയെ രൂപപ്പെടുന്നത്തിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ രാജസ്ഥാനിൽ വരണ്ട കാലാവസ്ഥ തുടരുന്നതിനാൽ ഇന്നോടെ പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവർഷം പിൻവാങ്ങൽ ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
---- facebook comment plugin here -----