National
ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി മരിച്ചത് 13 പേര്‍
ഫിന്‍ജാല്‍ ദുര്‍ബലമായെങ്കിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴക്കെടുതി തുടരുകയാണ്.
ചെന്നൈ | ഫിന്‍ജാല്‍ ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ കനത്ത മഴയിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി ഇതുവരെ 13 പേര്‍ മരിച്ചു.
തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കുറഞ്ഞ പുതുച്ചേരിയിലും വിഴുപ്പുറത്തും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിതുടങ്ങി. പലയിടങ്ങളിലും ഇപ്പോഴും വൈദ്യുതിയും നെറ്റ്‌വര്‍ക്ക് സംവിധാനവും പുനസ്ഥാപിച്ചിട്ടില്ല. വിഴിപ്പുറം അടക്കമുള്ള ജില്ലകളില്‍ ഇന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സന്ദര്‍ശനം നടത്തും.
ഫിന്‍ജാല്‍ ദുര്‍ബലമായെങ്കിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴക്കെടുതി തുടരുകയാണ്.
---- facebook comment plugin here -----