Connect with us

National

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; ചെന്നൈ വിമാനത്താവളത്തില്‍ അതിസാഹസിക ലാന്‍ഡിങ്ങ് ശ്രമം: ഒഴിവായത് വന്‍ അപകടം

ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന് ക്രോസ് വിന്‍ഡ് (എതിര്‍ ദിശയില്‍ കാറ്റ്) സംഭവിച്ചതായാണ് വിലയിരുത്തല്‍.

Published

|

Last Updated

ചെന്നൈ | ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിച്ച ഇന്‍ഡിഗോ വിമാനം വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് വിമാനത്തിന് ലാന്‍ഡിങ്ങിന് തടസം നേരിട്ടത്.

ശക്തമായ മഴയിലും കാറ്റിലും റണ്‍വെ കൃത്യമായി കാണാന്‍ പറ്റാത്ത അവസ്ഥയിലും വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുകയായിരുന്നു. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന്
ക്രോസ് വിന്‍ഡ് (എതിര്‍ ദിശയില്‍ കാറ്റ്) സംഭവിച്ചതായാണ് വിലയിരുത്തല്‍. ഇതോടെ നിലം തൊട്ട വിമാനം വശങ്ങളിലേക്ക് ചെരിയുകയായിരുന്നു. നിമിഷം നേരം കൊണ്ട് തന്നെ വിമാനം ലാന്‍ഡിങ് ശ്രമം ഉപേക്ഷിച്ച് പറന്നുയര്‍ന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

റണ്‍വേയില്‍ വെള്ളം കെട്ടിക്കിടന്നതും ലാന്‍ഡിങ്ങ് ദുഷ്‌കരമാക്കി. ഈ സംഭവത്തിന് പിന്നാലെ വിമാനത്താവളം അടച്ചു. കാലാവസ്ഥ അനുകൂലമായതിനെത്തുടര്‍ന്ന് വിമാനത്താവളം ഞായറാഴ്ച രാവിലെയോടെയാണ് തുറന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

Latest