National
മെയ് 6-ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത
മത്സ്യത്തൊഴിലാളികള്‍ തെക്ക് കിഴക്കും ബംഗാള്‍ ഉള്‍ക്കടലും സന്ദര്‍ശിക്കരുതെന്നും അവര്‍ കടലിലാണെങ്കില്‍ മെയ് 7 നകം മടങ്ങണമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഭുവനേശ്വര്‍|തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 6 ഓടെ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്ക് കിഴക്കും സമീപ പ്രദേശങ്ങളിലും ഐഎംഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെയ് 7 മുതല്‍ മത്സ്യത്തൊഴിലാളികള്‍ തെക്ക് കിഴക്കും ബംഗാള്‍ ഉള്‍ക്കടലും സന്ദര്‍ശിക്കരുതെന്നും അവര്‍ കടലിലാണെങ്കില്‍ മെയ് 7 നകം മടങ്ങണമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഇത് വടക്കോട്ട് നീങ്ങുമ്പോള്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന് ശേഷം അതിന്റെ പാതയുടെയും തീവ്രതയുടെയും വിശദാംശങ്ങള്‍ നല്‍കുമെന്നും നിരന്തരമായ നിരീക്ഷണത്തിലാണെന്നും ഐ എം ഡി പറഞ്ഞു.