National
മിഗ്ജാമ് ചുഴലിക്കാറ്റ്:ചെന്നൈ വിമാനത്താവളം അടച്ചു
20 വിമാനങ്ങള്‍ റദ്ദാക്കുകയും എട്ടു വിമാനങ്ങള്‍ ബെംഗളുരു വഴി തിരിച്ചുവിടുകയും ചെയ്യും.
ചെന്നൈ| മിഗ്ജാമ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങള്‍ റദ്ദാക്കുകയും എട്ടു വിമാനങ്ങള്‍ ബെംഗളുരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 118 ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉള്‍പ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു. കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്.
ഇന്നലെ രാത്രി പെയ്ത കനത്തമഴയില്‍ ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് നിലനില്‍ക്കുകയാണ്. തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളില്‍ പൊതു അവധി ആണ്.
ചെന്നൈയിലെ ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലായി. നഗരത്തിലെ അണ്ടര്‍ ബൈപാസുകള്‍ അടച്ചു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃര്‍ അറിയിച്ചു. വൈകിട്ട് വരെ മഴ തുടരും. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.