National
മോക്ക ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു
ചുഴലിക്കാറ്റ് സാധ്യത കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ട് ടീമുകളെ പശ്ചിമ ബംഗാളില്‍ വിന്യസിച്ചിട്ടുണ്ട്.
കൊല്‍ക്കത്ത| ബംഗാള്‍ ഉള്‍ക്കടലില്‍ മോക്ക ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന്കൂടുതല്‍ തീവ്രതയോടെ ചുഴലിക്കാറ്റ് വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങും. ഞായറാഴ്ചയോടെ ബംഗ്ലാദേശ് – മ്യാന്‍മാര്‍ തീരത്തെത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് സാധ്യത കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ട് ടീമുകളെ പശ്ചിമ ബംഗാളില്‍ വിന്യസിച്ചിട്ടുണ്ട്. പ്രവചനങ്ങളനുസരിച്ച് മോക്ക ചുഴലിക്കാറ്റ് മെയ് 12 ന് കൊടുങ്കാറ്റായും മെയ് 14 ന് അതി ശക്തമായ ചുഴലിക്കാറ്റായും മാറും
---- facebook comment plugin here -----