Connect with us

International

മോഖ ചുഴലിക്കാറ്റ്; ബംഗ്ലാദേശില്‍ അരലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

മോഖ ചുഴലിക്കാറ്റിനെ നേരിടാന്‍ എല്ലാത്തരം തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കുന്നത്.

Published

|

Last Updated

ധാക്ക|മോഖ ചുഴലിക്കാറ്റിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തീരപ്രദേശങ്ങളില്‍ നിന്ന് അര ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ് .ഏകദേശം രണ്ട് പതിറ്റാണ്ടിനിടെ ബംഗ്ലാദേശില്‍ കണ്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ മോഖ ഞായറാഴ്ച ബംഗ്ലാദേശ്-മ്യാന്‍മര്‍ അതിര്‍ത്തിയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഖ ചുഴലിക്കാറ്റിനെ നേരിടാന്‍ എല്ലാത്തരം തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കുന്നത്.മോഖ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്ക്പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതിനാല്‍ കോക്സ് ബസാറിലെ തുറമുഖത്ത് അപകട സിഗ്‌നല്‍ നമ്പര്‍ 10 ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചതിനാലാണ് ഒഴിപ്പിക്കല്‍ നടത്തിവരുന്നത്.

ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തി ജില്ലയായ കോക്സ് ബസാറിനെ ചുഴലിക്കാറ്റ് ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിരുന്നു.ഇവരില്‍ ഭൂരിഭാഗവും 2017ല്‍ മ്യാന്‍മറില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അടിച്ചമര്‍ത്തലിന് ശേഷം അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തവരാണ്.