Connect with us

Kerala

ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ തുടരും: ഞായറാഴ്ച രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ,കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും.ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ വീണ്ടും സജീവമാകുന്നത്.

ഞായറാഴ്ച തിരുവനന്തപുരം ,കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇവിടങ്ങളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കോമറിന്‍ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്.അതേസമയം ഇന്ന് കേരള- കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Latest